മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. വിദേശത്ത് നിന്നുമെത്തിയ അബൂബക്കർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ 11നാണ് ഇയാൾ നാട്ടിലെത്തിയത്.
കൊവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.