ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് പിന്നിൽ ഇടത്പക്ഷം അണിനിരക്കണം; പി.കെ. കുഞ്ഞാലിക്കുട്ടി
ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്നും കോൺഗ്രസിന് പിന്നിൽ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലികുട്ടി. രാഹുൽ ഗാന്ധിയുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് രാഹുലുമായി സംസാരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.