Friday, October 18, 2024
Kerala

മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയിൽ; തെരുവ് നായ പ്രശ്നം പരി​ഗണിക്കും

സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് തെരുവുനായ പ്രശ്നവും ഹൈക്കോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ​ഗോപിനാഥ് പി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. പ്രശ്നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും.

തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാം. എന്നാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്നത് തടയുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.. ഡി.ജി.പിക്കാണ് ഹൈക്കോടതി നിർദേശം നൽകി നൽകിയത്.

Leave a Reply

Your email address will not be published.