Thursday, January 9, 2025
World

ലാൻഡിംഗിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് മരണം

വടക്കൻ കാലിഫോർണിയയിൽ വിമാനാപകടം. ലാൻഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്.

അമേരിക്കൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുൻപായാണ് വാട്‌സൺവിൽ മുനിസിപൽ വിമാനത്താവളത്തിൽ കൂട്ടിയിടി സംഭവിച്ചത്. അപകട സമയത്ത് ഇരട്ട എഞ്ചിൻ വിമാനമായ സെസ്‌ന 340 ൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിമാനമായ സെസ്‌ന 152ൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

ലാൻഡിംഗിന് തൊട്ടുമുന്നെയായിരുന്നു അപകടം. വിമാനം ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ നൽകാനുള്ള കണ്ട്രോൾ ടവർ ഈ കൊച്ചു വിമാനത്താവളത്തിലില്ല.

 

Leave a Reply

Your email address will not be published. Required fields are marked *