മേപ്പാടിയിലെ യുവാവിന്റെ മരണം കൊലപാതകം; പിതാവ് പോലീസ് പിടിയിൽ
വയനാട മേപ്പാടി മാങ്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അക്ഷയ്(24)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അക്ഷയ്‌നെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്
അക്ഷയ്‌ന്റെ പിതാവ് തോണിപ്പാടം മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ് മയക്കുമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇതാണ് കൊലക്ക് കാരണമായതെന്ന് മോഹൻ പോലീസിനോട് പറഞ്ഞു.