കൊച്ചിയിൽ വനിതാ ഡോക്ടർ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണുമരിച്ചു; ആത്മഹത്യയെന്ന് സൂചന
കൊച്ചിയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. പത്തനംതിട്ട പുല്ലാട് വരയന്നൂർ സ്വദേശി രേഷ്മ ആൻ എബ്രഹാമാണ്(26) മരിച്ചത്. കൊച്ചി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ റസിഡന്റ് ഡോക്ടറും മെഡിസിൻ ട്രെയിനിംഗ് വിദ്യാർഥിനിയുമായിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഫ്‌ളാറ്റിന്റെ 13ാം നിലയിൽ നിന്ന് വീണ രേഷ്മ രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം