ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കും, ഇതാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്രസർക്കാർ രാവും പകലും ശ്രമിക്കും. എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യത്തിന് ഓപറേഷൻ ഗംഗ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനോടകം മൂന്ന് വിമാനങ്ങളിലായി അഞ്ഞൂറിലധികം പേരെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ നിരവധി മലയാളികളുമുണ്ട്
ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ കൂടി അയക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതിനിടെ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ളവർ സുരക്ഷിതരല്ലെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. അതിർത്തിയിൽ എത്തിയവർ പോലും സുരക്ഷിതരല്ല. ഇവരെ അതിർത്തിയിൽ തടയുകയാണ്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.