Thursday, October 17, 2024
Kerala

കൊല്ലത്ത് 16കാരി തീപൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

കൊല്ലം പനയത്ത് പതിനാറുവയസ്സുകാരിയെ വീടിന് പുറകിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റയം സ്വദേശികളായ എഡിസൻ-ഹേമ ദമ്പതികളുടെ മകൾ ഹന്നയാണ് മരിച്ചത്. രാവിലെ ആറ് മണിക്ക് അലറാം വെച്ച് കുട്ടി ഉണർന്നിരുന്നു. പിന്നീട് പീടിന് പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാർ കണ്ടതാണ്. പതിവായി വീടിന് പിന്നിലിരുന്നാണ് കുട്ടി പഠിക്കാറുള്ളതിനാൽ ഇത് വീട്ടുകാർ കാര്യമായി എടുത്തില്ല

ഏഴ് മണിയോടെ വീടിന് പിന്നിൽ കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നലിയിൽ കണ്ടെത്തുകയായിരുന്നു. സെന്റ് ചാൾസ് ബറോമിയ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമം ഹന്നക്കുണ്ടായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ഇതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം

Leave a Reply

Your email address will not be published.