തായ്ലാൻഡ് നടി നിദ ബോട്ട് യാത്രക്കിടെ വെള്ളത്തിൽ വീണുമരിച്ചു
തായ്ലാൻഡിലെ നടി നിദ പാച്ചറവീരാപോംഗിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനേജരടക്കം അഞ്ച് പേർക്കൊപ്പം സ്പീഡ് ബോട്ടിൽ നദിയിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തെരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ അകലെയാണ് നടിയുടെ മൃതദേഹം ലഭിച്ചത്
അതേസമയം നടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നു. സ്പീഡ് ബോട്ടിന് ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. സംഭവം നടക്കുമ്പോൾ നടി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും സഹയാത്രികർ പറയുന്നു.