യുക്രൈനിൽ നിന്നും തിരികെ വന്ന മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർഥികളാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. മുംബൈയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി ഇനിയെത്താനുണ്ട്
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് സുരക്ഷിതരായി തന്നെ തങ്ങളെ നാട്ടിലെത്തിച്ചുവെന്ന് വിദ്യാർഥികൾ പറഞ്ഞു. യുക്രൈൻ ബോർഡറിൽ ഇപ്പോഴും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയാണ്. അതിർത്തിയിൽ വലിയ പ്രശ്‌നമാണ് ഇപ്പോൾ നടക്കുന്നത്. വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ട്. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് വിദ്യാർഥികൾ വരുന്നത്
തങ്ങൾ ആദ്യ സംഘത്തിലുള്ള ആളുകളായിരുന്നു. ബാക്കിയുള്ളവരുടെ കാര്യമോർത്ത് സന്തോഷിക്കാൻ ആകുന്നില്ല. എന്നാൽ തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.