Friday, January 24, 2025
Kerala

അഞ്ച് പാർട്ടി മാറിയ ആളുടെ ഉപദേശം എനിക്കാവശ്യമില്ല; ഗവർണർക്കെതിരെ വി ഡി സതീശൻ

 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവർണർ. പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ല. സ്വന്തം കാര്യം നടക്കാൻ അഞ്ച് പാർട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണം. ഗവർണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു

മഹാത്മാ ഗാന്ധിയെയും നെഹ്‌റുവിനെയും പോലെ കോൺഗ്രസിലെ മഹാൻമാരായ നേതാക്കളുടെ നല്ല വശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ഉപദേശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നയാളാണ് താൻ. എന്നാൽ ഒരു കാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേൾക്കില്ല. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് സതീശൻ പഠിക്കണമെന്ന് നേരത്തെ ഗവർണർ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *