ശാസ്താംകോട്ട ഡിബി കോളജ് സംഘർഷം; കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ
കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള സംഘർഷം പതിവായതോടെ കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാടിന്റെ സമാധാനാന്തരീക്ഷത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള വിദ്യാർഥി സംഘർഷങ്ങൾ ഇടക്കിടെ ഉണ്ടാകുന്നതിനാലാണ് കൊല്ലം റൂറൽ പൊലീസ് മേധാവി 21-ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
വിഷയം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തതോടെ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. നാലിൽ അധികം ആളുകൾ കൂട്ടം കുടുന്നതിനും രാഷ്ട്രീയ പാർട്ടികൾ പ്രകടനവും യോഗങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ മതപരമായ ചടങ്ങുകൾക്ക് നിരോധനം ബാധകമല്ല. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു.