സർവകലാശാലകളെ പാർട്ടി സെല്ലുകളാക്കുന്നു; പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നതെന്നും വി ഡി സതീശൻ
ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സിമാരുടെ നിയമനങ്ങളിലും സർവകലാശാല പ്രവർത്തനത്തിലും മനംമടുത്താണ് ഗവർണർ ചാൻസലർ പദവി ഒഴിയാൻ സന്നദ്ധനായത്. മുഖ്യമന്ത്രിക്ക് ഒരു ഗവർണർ ഇത്തരമൊരു കത്ത് നൽകേണ്ടി വന്നത് രാജ്യത്ത് ആദ്യമായിട്ടാകുമെന്നും സതീശൻ പറഞ്ഞു