Thursday, January 23, 2025
Kerala

സ്വ​പ്ന സു​രേ​ഷ് പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു

തൊടുപുഴ: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് പു​തി​യ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ർ​എ​സ്എ​സ് അ​നു​കൂ​ല എ​ന്‍​ജി​ഒ സം​ഘ​ട​ന​യാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് സൊ​സൈ​റ്റി(​എ​ച്ച്ആ​ര്‍​ഡി​എ​സ്)​യി​ല്‍ കോ​ര്‍​പ്പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള ഡ​യ​റ​ക്ട​റാ​യാ​ണ് പു​തി​യ ജോ​ലി.

ഇ​ന്ന് രാ​വി​ലെ തൊ​ടു​പു​ഴ​യി​ലെ പ്രോ​ജ​ക്ട് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് സ്വ​പ്‌​ന ചു​മ​ത​ല​യേ​റ്റ​ത്. 43,000 രൂ​പ​യാ​ണ് ശ​മ്പ​ളം. എ​ച്ച്ആ​ര്‍​ഡി​എ​സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ് പാ​ല​ക്കാ​ടാ​ണ്.

ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ലാ​യി​രി​ക്കും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ടു​ക്കി​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന ബി​ജു കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *