നടന് ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: നടന് ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു.