Friday, October 18, 2024
Kerala

കെ റെയിലിനെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; ജില്ലാ ആസ്ഥാനങ്ങളിൽ ധർണ

 

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. പാത കടന്നുപോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാർച്ചും ധർണയും നടത്തും.

സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലാണ് സിൽവർ ലൈൻ വിരുദ്ധ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘടാനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും

രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് പി കെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.