കെ റെയിൽ പദ്ധതിക്കെതിരെ കലക്ടറേറ്റുകൾക്ക് മുന്നിൽ 18ന് യുഡിഎഫിന്റെ ജനകീയ മാർച്ച്
കെ റെയിൽ പദ്ധതിക്കെതിരെ (സിൽവർ ലൈൻ) യു.ഡി.എഫ് പ്രതിഷേധം ഡിസംബർ 18ന്. സെക്രട്ടേറിയറ്റിന് മുന്നിലും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലും ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാർച്ചും ധർണയും നടത്തുന്നത്. ജനകീയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. കോട്ടയം കലക്ടറേറ്റിന് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കോഴിക്കോട് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും