Thursday, January 23, 2025
Kerala

ഗവർണർക്ക് ശുപാർശ കത്ത് നൽകാൻ മന്ത്രിക്ക് അധികാരമില്ല; മന്ത്രി ആർ ബിന്ദുവിനെതിരെ കാനം

 

കണ്ണൂർ സർവകലാശാലയിലെ വിസി പുനർനിയമനത്തിൽ ഉന്നതവിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നടപടിയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുനർനിയമനത്തിനായി സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ഗവർണർക്ക് കത്ത് നൽകിയതിന് മന്ത്രിക്ക് അധികാരമുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടെ 24ാം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ വെച്ച് നടക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിസി പുനർനിയമനത്തിൽ അദ്ദേഹം നിലപാട് അറിയിച്ചത്.

കേരളത്തിലെ വികസന പ്രവർത്തനങ്ങളെ കേന്ദ്രം തകർക്കുന്നുവെന്ന് കാനം രാജേന്ദ്രൻ ആരോപിച്ചു. കേരളത്തോടുള്ള കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ക്യാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായി ജനുവരിയിൽ വാഹന പ്രചരണ ജാഥയും, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *