വയനാട്ടിലെ കുറുക്കൻമൂലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി ദൗത്യത്തിന് നേതൃത്വം നൽകാൻ ബെന്നിച്ചൻ തോമസ് എത്തും
വയനാട്ടിലെ കുറുക്കൻമൂലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി ദൗത്യത്തിന് നേരിട്ട് നേതൃത്വം നൽകാൻ വനം വകുപ്പിൻ്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് എത്തും. ഇന്ന് രാവിലെ വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അടുത്ത ദിവസം തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എത്തിയേക്കും. ഇതിനിടെ കൂടുകൾ മാറ്റി സ്ഥാപിച്ചും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയും കടുവയെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. സബ് കലക്ടറുടെ ഓഫീസിൽ ജനപ്രതിനിധികളുടെ യോഗവും വിളിച്ചു.