കോയമ്പത്തൂരിൽ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് ആനകൾക്ക് ദാരുണാന്ത്യം
കോയമ്പത്തൂരിനടുത്ത് നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകൾ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞിട്ടുണ്ട്