ആലുവയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ഫിലോമിന(60), മകൾ അഭയ(32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചുവട് റെയിൽവേ ലൈനിൽ വെച്ചാണ് ഇരുവരെയും ട്രെയിനിടിച്ചത്. അപകട മരണമാണോ ആത്മഹത്യയാണോയെന്നതിൽ വ്യക്തതയില്ല.