കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്. വീട്ടിൽ കിണർ കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നസൽ കുഴിയിലേക്ക് വീണത്