Monday, April 14, 2025
Sports

കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം ഓസ്‌ട്രേലിയക്ക്; ന്യൂസിലാൻഡിനെ ബാറ്റിംഗിന് അയച്ചു

ടി20 ഫൈനലിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും. ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദുബൈയിലെ പിച്ച് രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ തുണയ്ക്കുന്ന ചരിത്രമാണുള്ളത്. ഇതിനാൽ തന്നെ മത്സരത്തിൽ ടോസ് നിർണായകമാണ്

പരുക്കേറ്റ ഡെവോൺ കോൺവേക്ക് പകരം ടിം സെയ്ഫർട്ടിനെ ഉൾപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചത്. അതേസമയം പാക്കിസ്ഥാനെ തകർത്താണ് ഓസ്‌ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ന്യൂസിലാൻഡ് ടീം: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ, ഗ്ലെൻ ഫിലിപ്‌സ്, ടിം സെയ്ഫർട്ട്, ജയിംസ് നീഷാം, മിച്ചൽ സാന്റ്‌നർ, ആദം മിൽൻ, ടിം സൗത്തി, ഇഷ് സോധി, ട്രെൻഡ് ബോൾട്ട്

ഓസ്‌ട്രേലിയ ടീം: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ് വെൽ, മാർകസ് സ്റ്റോയിനിസ്, മാത്യു വാഡെ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ആദം സാമ്പ, ജോഷ് ഹേസിൽവുഡ്‌

Leave a Reply

Your email address will not be published. Required fields are marked *