Sunday, April 13, 2025
Health

ഫിറ്റ്നസ് നിലനിർത്താം; ഭക്ഷണക്രമത്തില്‍ ചേര്‍ക്കൂ കാലറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ

 

ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളുമൊക്കെ നല്‍കുന്നതില്‍ പഴങ്ങളും പച്ചക്കറികളും വലിയ പങ്ക് വഹിക്കാറുണ്ട്. ഒരു സന്തുലിത ഭക്ഷണക്രമത്തില്‍ ഇവ ഒഴിച്ചു കൂടാന്‍ വയ്യാത്തതാണ് താനും. എന്നാല്‍ വണ്ണം കുറയ്ക്കാനും ഫിറ്റായി ഇരിക്കാനും വേണ്ടി ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമ്പോൾ എല്ലാത്തരം പച്ചക്കറികളും കഴിക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോഴും ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കാലറി കുറഞ്ഞ അഞ്ച് പച്ചക്കറികള്‍ പരിചയപ്പെടാം.

1. കാബേജ്

ഫൈബർ സമ്പുഷ്ടമായ കാബേജ് ഇന്ത്യയില്‍ സമൃദ്ധമായി ലഭ്യമായ പച്ചക്കറിയാണ്. സൂപ്പും ബ്രോത്തും ഉണ്ടാക്കാനും സാന്‍ഡ് വിച്ചും സാലഡും തയാറാക്കാനുമെല്ലാം കാബേജ് ഉപയോഗിക്കാം.

2. ചീര

നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര ഭക്ഷണത്തില്‍ അവശ്യമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. 100 ഗ്രാമില്‍ 23 കാലറി മാത്രം അടങ്ങിയ ചീര കറിയായും തോരനായും സാലഡും സൂപ്പായുമെല്ലാം ഉപയോഗിക്കാവുന്നതാണ്.

3. ലോക്കി

കുറഞ്ഞ കാലറിയും ഉയര്‍ന്ന ജലത്തിന്‍റെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാണ് ലോക്കി. 100 ഗ്രാമില്‍ 15 കാലറി മാത്രമുള്ള ലോക്കിയില്‍ കൊഴുപ്പോ കൊളസ്ട്രോളോ ഒന്നും അടങ്ങിയിട്ടില്ല. സോഡിയത്തിന്‍റെ തോതും ഇതില്‍ കുറവാണ്.

4. വെള്ളരി

ലോക്കി പോലെതന്നെ ജലാംശം കൂടിയ പച്ചക്കറിയാണ് വെള്ളരി. കാലറി 100 ഗ്രാമില്‍ 15 മാത്രം. സാലഡിനും സാന്‍ഡ് വിച്ചിനും ഒപ്പം വെള്ളരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

5. ബ്രക്കോളി

ഫിറ്റ്നസ് പ്രിയരുടെ ഇഷ്ട വിഭവമാണ് ബ്രക്കോളിയും. മീറ്റ് പ്രോട്ടീനിന്‍റെ കൂടെ കഴിക്കാവുന്നതാണ്. 100 ഗ്രാമില്‍ വെറും 34 കാലറി മാത്രമേ ബ്രക്കോളിയിൽ ഉള്ളൂ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *