Thursday, January 9, 2025
Kerala

ജോജുവിനെതിരെ സമരപരിപാടികളുമായി കോൺഗ്രസ്; പ്രശ്‌നപരിഹാര സാധ്യത അടയുന്നു

വൈറ്റില സംഭവത്തെ തുടർന്നുണ്ടായ ജോജു-കോൺഗ്രസ് തർക്കത്തിൽ പ്രശ്‌നപരിഹാര സാധ്യത മങ്ങുന്നു. കെ സുധാകരൻ അടക്കമുള്ളവർ ജോജുവിനെതിരെ രൂക്ഷ വിമർശനങ്ങൾ തുടരെ തുടരെ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സമാവായ സാധ്യത അടയുന്നത്. ജോജുവിനെതിരെ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാൻ എറണാകുളം ഡിസിസിയും തീരുമാനിച്ചു

ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ ആറ് പ്രതികൾ നാളെ കീഴടങ്ങിയേക്കും. ജോജുവിനെതിരെ കേസെടുക്കാത്തതിൽ മഹിളാ കോൺഗ്രസും സമരപരിപാടികൾക്ക് തുടക്കമിടും. ബുധനാഴ്ച മഹിളാ കോൺഗ്രസ് മരട് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *