ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകും
സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി ന്യൂനമർദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നത്. സുമാത്ര തീരത്തായാണ് ന്യൂനമർദം രൂപപ്പെടുന്നത്. ഇത് അതിതീവ്ര ന്യൂനമർദമായി മാറാനും വടക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിനും മഴ ശക്തമാകുക.