Saturday, October 19, 2024
Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിലിടിച്ചു; കോളജ് വിദ്യാർഥിനി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

തിരുവനന്തപുരം കോരാണിയിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. കാറിലുണ്ടായിരുന്ന യുവതിയുടെ സഹോദരനും മാതാപിതാക്കൾക്കും പരുക്കേറ്റു. പോലീസ് ജീപ്പിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്

കൊല്ലം ആശ്രാമം ലക്ഷ്മണ നഗർ ജമീല മൻസിലിൽ സജീദ്-രാജി ദമ്പതികളുടെ മകൾ അനൈന(22)യാണ് മരിച്ചത്. തിരുവനന്തപുരം ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് അനൈന. സഹോദരൻ അംജദിന്റെ പരുക്ക് ഗുരുതരമാണ്. പോലീസ് ഡ്രൈവർ അഹമ്മദിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എ എസ് ഐ ഷജീറിനും പരുക്കേറ്റു

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചിറയിൻകീഴ് പോലീസിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്. അംജദിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുമ്പോഴാണ് അനൈന സഞ്ചരിച്ചിരുന്ന കാറിലേക്ക് ജീപ്പ് വന്നിടിച്ചത്.

Leave a Reply

Your email address will not be published.