സിനിമാ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
സിനിമാ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. 55 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഷീബയും മരിച്ചിരുന്നു.
പാചകരംഗത്തിലൂടെയാണ് നൗഷാദ് മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്റോറന്റ് ശൃംഖല ആരംഭിക്കുകയും നിരവധി പാചക പരിപാടികളിൽ അവതാരകനായി എത്തുകയും ചെയ്തു.
കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിന്റെ സഹനിർമാതാവായാണ് സിനിമയിൽ തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു