തൃശ്ശൂർ മാളയിൽ വയോധികയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് കൊല്ലപ്പെട്ടത്. 70 വയസ്സായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മകൻ രമേശിനെ(40) പോലീസ് അറസ്റ്റ് ചെയ്തു.