Saturday, January 4, 2025
Kerala

കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങുമോ; നിർണായക യോഗം ഇന്ന് ചേരും

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്
രോഗവ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യങ്ങൾ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. വ്യാപനം കൂടുതലുള്ള മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കിയേക്കും. ഓണാഘോഷങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇനിയുമുയർന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 

ഒരാഴ്ചക്കുള്ളിൽ പ്രതിദിന വർധനവ് 25,000 മുതൽ 30,000 വരെയായി വർധിച്ചേക്കും. സെപ്റ്റംബറിൽ രോഗികളുടെ എണ്ണം നാല് ലക്ഷം വരെയായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
 

Leave a Reply

Your email address will not be published. Required fields are marked *