റോക്കി ഭായി എഗൈൻ; കെജിഎഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കെ ജി എഫ് 2ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നേരത്തെ പലതവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. അടുത്ത വർഷം ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തും വലിയ തീയറ്റർ പ്രതികരണം പ്രതീക്ഷിക്കുന്ന കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സമൂഹ മാധ്യമങ്ങൾ വഴി പൃഥ്വിരാജും ചിത്രത്തിന്റെ റിലീസ് തീയതി പങ്കുവെച്ചിട്ടുണ്ട്.
യഷ് നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പ്രധാന വില്ലനായ അധീരയായി എത്തുന്നത് സഞ്ജയ് ദത്താണ്. രവീണ ടണ്ടൻ, മാളവിക അവിനാഷ്, തുടങ്ങിയവരും ചിത്രത്തിലുണ്ട്.