Saturday, October 19, 2024
Kerala

10 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം; പാലക്കാട് 50കാരൻ അറസ്റ്റിൽ

 

പാലക്കാട് പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 50കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ മുടി വെട്ടിതരാം എന്നുപറഞ്ഞ് കുട്ടിയെ തന്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published.