കടൽത്തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ്
ലക്ഷദ്വീപിൽ കടൽ തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം. തീരത്ത് നിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കവരത്തിയിലെയും മറ്റ് ചില ദ്വീപുകളിലെയും നിരവധി കെട്ടിട ഉടമകൾക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ട്
ഇതുമായി ബന്ധപ്പെട്ട പരാതികളോ രേഖകൾ ഹാജരാക്കാനോ ഉണ്ടെങ്കിൽ ജൂൺ 30നകം അവ ബന്ധപ്പെട്ട വകുപ്പുകളിൽ നൽകണം. രേഖകൾ നൽകാൻ സാധിച്ചില്ലെങ്കിൽ ഭരണകൂടം തന്നെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.