കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചുംബനം; ബ്രിട്ടീഷ് ആരോഗ്യമന്ത്രിയുടെ കസേര തെറിച്ചു
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സഹപ്രവർത്തകയെ ചുംബിച്ചതിനെ തുടർന്നുണ്ടായ ആരോപണങ്ങൾക്ക് പിന്നാലെ ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക് രാജിവെച്ചു. മഹാമാരിക്കാലത്ത് ഇത്രയധികം ത്യാഗം ചെയ്ത ആളുകളോട് സത്യസന്ധത പുലർത്താൻ കടപ്പെട്ടിരിക്കുന്നുവെന്നാണ് രാജിക്കത്തിൽ ഹാൻകോക് പറയുന്നത്.
ഹെൽത്ത് ഡിപ്പാർട്ടമെന്റ് ഓഫീസിനുള്ളിൽ വെച്ച് ഹാൻകോകും സഹപ്രവർത്തകയും തമ്മിൽ ചുംബിക്കുന്ന ചിത്രം ദ സൺ ആണ് പുറത്തുവിട്ടത്. പിന്നാലെ ഹാൻകോകിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നു.