രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പരാമർശം വേദനിപ്പിച്ചു; പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരും: വി ഡി സതീശൻ
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കർ എം ബി രാജേഷിന്റെ പരാമർശം വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എം ബി രാജേഷിന് ആശംസ അർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് സതീശൻ ഇക്കാര്യം പറഞ്ഞത്.
സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരും. അത് സഭാ പ്രവർത്തനത്തിന് തടസ്സമാകും. അതിനാൽ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സ്പീക്കർ ഒഴിവാക്കണം. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണം സഭാനാഥനായ അങ്ങയിൽ നിന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.
കഴിവും അനുഭവവും സമന്വയിപ്പിച്ച വ്യക്തിയാണ് എം ബി രാജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉത്തരവാദിത്വം എല്ലാ അർഥത്തിലും നിറവേറ്റാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.