കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെ; 24 മണിക്കൂറിനിടെ 3511 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തുന്നത്. ഇതിന് മുമ്പ് ഏപ്രിൽ 14നാണ് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്തത്
24 മണിക്കൂറിനിടെ 3511 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 2,69,48,874 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,07,231 പേർ രോഗബാധിതരായി മരിച്ചു. നിലവിൽ 25,86,782 പേരാണ് ചികിത്സയിൽ കഴിയുന്നത്
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് 1,47,99,539 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ പകുതിയിലധികം വരുമിത്. 19.85 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.