Tuesday, January 7, 2025
Kerala

സ്പീക്കർക്കെതിരായ പരാമർശം: ചെന്നിത്തലക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. സിപിഎം എംഎൽഎ ഐബി സതീഷാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. സഭയെ അവഹേളിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ്

വിജിലൻസ് അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ചെന്നിത്തല സ്പീക്കർക്കെതിരെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നതായും മുഖ്യമന്ത്രി പറയുന്നതനുസരിക്കുന്ന പാവ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു

ചെന്നിത്തലയുടെ പരാമർശങ്ങൾ സഭയോടുള്ള അവഹേളനവും സ്പീക്കർ പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സഭയോടുള്ള അനാദരവായി കണക്കാക്കണം. ഇതിനാൽ അവകാശ ലംഘനത്തിന് നടപടികൾ സ്വീകരിക്കണമെന്നും നോട്ടീസിൽ പറയുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *