പേടിപ്പിക്കുന്ന കണക്കുകൾ: 24 മണിക്കൂറിനിടെ 3.49 ലക്ഷം പേർക്ക് കൂടി കൊവിഡ്, 2767 മരണം
രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം തുടരുന്നു. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു. 2767 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,92,311 ആയി ഉയർന്നു.
2,17,113 പേർ കൂടി കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,40,85,110 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 14.09 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.