24 മണിക്കൂറിനിടെ 18,885 പേർക്ക് കൂടി കൊവിഡ്; 163 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,885 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ഏഴായിരത്തിലധികം കേസുകളാണ് ഇന്നലെ വർധിച്ചത്.
20,746 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനകം 1,03,94,352 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,71,686 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 163 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 1,54,010 ആയി ഉയർന്നു
ഇതുവരെ 29,28,053 പേർ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗവ്യാപനം. ഇന്നലെ മാത്രം കേരളത്തിൽ 5771 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.