24 മണിക്കൂറിനിടെ രാജ്യത്ത് 81,484 പേർക്ക് കൂടി കൊവിഡ് ബാധ; 1095 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി ഉയർന്നു.
9,42,217 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 53,52,078 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1095 പേർ കൂടി രാജ്യത്ത് മരിച്ചു. ആകെ കൊവിഡ് മരണം 99,773 ആയി ഉയർന്നു
ഒക്ടോബർ ഒന്ന് വരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,97,947 സാമ്പിളുകൾ പരിശോധിച്ചു.
മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം പിന്നിട്ടു. ആന്ധ്രപ്രദേശും കർണാടകയുമാണ് തൊട്ടുപിന്നിൽ