കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് ഇന്ന് തുടക്കം; യോഗി ആദിത്യനാഥ് കാസർകോടേക്ക്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് കാസർകോട് നിന്ന് ആരംഭിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യാത്ര
ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് യാത്രയുടെ ഉദ്ഘാടനം നടക്കുന്നത്. മാർച്ച് 6ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംബന്ധിക്കും. കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി കേന്ദ്ര, സംസ്ഥാന നേതാക്കൾ എന്നിവർ യാത്രയുടെ ഭാഗമാകും
ഉദ്ഘാടന പരിപാടിയിൽ മുപ്പതിനായിരത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. എൻ ഡി എ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും യാത്രയുടെ ഭാഗമാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു