ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല
ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ 13 ദിവസങ്ങളിൽ വില വർധിച്ചതിന് പിന്നാലെയാണിത്. 90.85 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില. ഡീസൽ 85.49 രൂപയായി
കഴിഞ്ഞ പതിമൂന്ന് ദിവസം കൊണ്ട് പെട്രോളിന് 3.25 രൂപയും ഡീസലിന് 3.50 രൂപയുമാണ് വർധിച്ചത്. സംസ്ഥാനത്ത് പെട്രോൾ വില പലിയടങ്ങളിലും 92 രൂപ കടന്നു. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും 100 രൂപ കടക്കുകയും ചെയ്തു
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് അടുപ്പുകൂട്ടി സമരം നടത്തും. ഇന്ധനവില വർധനവ് തടയാൻ പെട്രോളിനെയും ഡീസലിനെയും ജി എസ് പി പരിധിയിൽ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സംസ്ഥാനങ്ങൾ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ കൂടിയായിരുന്നു കേന്ദ്രത്തിന്റെ ഇത്തരമൊരു പ്രതികരണം.