ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞ് മാണി സി കാപ്പൻ യു.ഡി.എഫിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധേയമാവുക പാലാ ആയിരിക്കുമെന്ന് ഉറപ്പ്. പാലായിൽ ജോസ് കെ മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മാണി സി കാപ്പൻ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാകുമെന്ന് റിപ്പോർട്ടുകൾ. ചർച്ചകൾക്കൊടുവിൽ മാണി സി കാപ്പാൻ യു.ഡി.എഫിലേക്ക് മാറുകയാണ്. എൻ.സി.പി ഇടതുമുന്നണി വിടുകയാണെന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്.
രാഷ്ട്രിയ വേലിയേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ് പാലാ. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോട് കൂടി ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജോസ് കെ മാണി വിജയിച്ചിരുന്നു. ഇതോടെയാണ് പാലായെ ചൊല്ലി ഇടതുപക്ഷത്തിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്. പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും പാലാ തന്നെ വേണമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയതോടെയാണ് അണിയറയിലെ അസ്വാരസ്യങ്ങൾ പുറംലോകം അറിഞ്ഞത്.
- നേരത്തേ കാപ്പനെ യു ഡി എഫിലേക്ക് ക്ഷണിച്ച് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് രംഗത്തെത്തിയിരുന്നു. എൻസിപി ആയി തന്നെ പാലായിൽ നിന്ന് മാണി സി കാപ്പൻ മത്സരിക്കുമെന്നായിരുന്നു പിജെ ജോസഫ് പറഞ്ഞത്