വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 17000 കവിഞ്ഞു: മരണം 102
വയനാട് ജില്ലയില്‍ ഇന്നലെ (1.1.21) 174 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 17097 ആയി. 14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1622 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത് ഇന്നലെ 214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17097 ആയി. . നിലവില്‍ നിരീക്ഷണത്തിലുള്ളത് 9091 പേര്‍. ഇന്ന് വന്ന 40 പേര്‍ ഉള്‍പ്പെടെ 477 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1552 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 211953 സാമ്പിളുകളില്‍ 210245 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 193148 നെഗറ്റീവും 17097 പോസിറ്റീവുമാണ്.