കോവിഡ് :വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതെ ശ്രദ്ധിക്കണമെന്ന് വയനാട് ജില്ലാ കലക്ടർ
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതെ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വരരുത്. മാസ്കിന്റെ ശരിയായ ഉപയോഗം, കൈകള്‍ ഇടയ്ക്കിടെ സോപ്പ്- വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍, മറ്റുള്ളവരില്‍നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കല്‍ എന്നിവ കര്‍ശനമായും പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ എ.പി.ജെ. ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എ.ഡി.എം കെ. അജീഷ്, ദുരന്തനിവാരണ വിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഷാജു എന്‍.ഐ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു