വായുമലിനീകരണം രൂക്ഷം: സോണിയ ഗാന്ധി ഡൽഹി വിട്ടു
വായുമലിനീകരണവും കൊവിഡ് വ്യാപനവും രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹി വിട്ടു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് തീരുമാനം. അതേസമയം സോണിയ എങ്ങോട്ടാണ് പോയതെന്ന് കോൺഗ്രസ് അറിയിച്ചിട്ടില്ല
നെഞ്ചിലെ അണുബാധ ഗുരുതരമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡോക്ടർമാരുടെ നിർദേശം. വായുമലിനീകരണം ഡൽഹിയിൽ കുറയുന്നതുവരെ ചൂടുള്ള സ്ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു