കത്ത് വിവാദം: നേതാക്കൾ ഉന്നയിച്ച വിഷയം ഗൗരവത്തോടെ പരിഗണിക്കാമെന്ന് സോണിയ ഗാന്ധി
കോൺഗ്രസിലെ കത്ത് വിവാദത്തിന് പിന്നാലെ നേതാക്കൾ ഉന്നയിച്ച വിഷയം ഗൗരവത്തോടെ പരിഗണിക്കാമെന്ന് സോണിയ ഗാന്ധി ഉറപ്പ് നൽകി. ഗുലാം നബി ആസാദുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ ഉൾപ്പെടെ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചത്. ബിജെപിയുമായി കൂട്ടുചേർന്നാണ് കത്തയച്ചതെന്ന ആരോപണം താനുന്നയിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
കത്തിന്റെ ഉള്ളടക്കം പുറത്ത് വന്നതിന് പിന്നാലെ 23 നേതാക്കൾക്കെതിരെയും പ്രവർത്തക സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ആവശ്യമുയർന്നിരുന്നു