ബിഹാർ മഹാസഖ്യത്തിൽ പൊട്ടിത്തെറി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആർ ജെ ഡി
ബീഹാർ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ സാധിക്കാതെ വന്നതിന് പിന്നാലെ മഹാസഖ്യത്തിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ വിമർശനവുമായി ആർ ജെ ഡി രംഗത്തുവന്നു. സഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് 70 തെരഞ്ഞെടുപ്പ് റാലികൾ പോലും നടത്താനായില്ലെന്ന് ആർ ജെ ഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി
തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്നതിനിടെ രാഹുൽ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടിൽ അവധി ആഘോഷിക്കാൻ പോയി. രാഹുലും പ്രിയങ്കയും രാജകുമാരനും രാജകുമാരിയെയും പോലെയാണ് പെരുമാറുന്നത്. ബിഹാർ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇരുവരും മനസ്സിലാക്കിയില്ല
കോൺഗ്രസിന്റെ നിലപാടുകൾ കാരണമാണ് ബിഹാറിലെ പ്രധാന പാർട്ടിയായ വിഐപിയും എച്ച് എ എമ്മിനെയും മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നത്. തേജസ്വി യാദവിന്റെ പരിശ്രമങ്ങളെല്ലാം കോൺഗ്രസ് തകർത്തതായും ശിവാനന്ദ് തുറന്നടിച്ചു.