മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സ്ഥാനമേറ്റു
മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ല സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. ഡോ. യൂയാക്കിം മാർ കൂറിലോസ് എപിസ്‌കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി
പുലാത്തീനിൽ നിന്ന് നിയുക്ത മെത്രാപോലീത്തയെ വേദിയിലേക്ക് നയിച്ചു. എട്ട് മണിക്ക് വിശുദ്ധ കുർബാന ആരംഭിച്ചു. 10 മണിയോടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയാക്കി. ഡോ. ഫിലിപ്പോസ് മാർ കിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ് തുടങ്ങിയവർ പങ്കെടുത്തു. 11 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.