Wednesday, April 16, 2025
National

കോൺഗ്രസിന് രണ്ട് സീറ്റിൽ കൂടുതൽ അനുവദിക്കില്ലെന്ന് തൃണമൂൽ; മമതയുടെ കരുണ ആവശ്യമില്ലെന്ന് കോൺഗ്രസ്

ബംഗാളിൽ വഴിമുട്ടി സീറ്റ് വിഭജന ചർച്ച. കോൺഗ്രസിന് രണ്ട് സീറ്റിൽ കൂടുതൽ അനുവദിക്കില്ല എന്ന നിലപാടിൽ തൃണമൂൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായി ചർച്ച ചെയ്യാൻ താല്പര്യമില്ലെന്ന് തൃണമൂൽ പറയുന്നു. എന്നാൽ, മമതയുടെ കരുണ ആവശ്യമില്ലെന്നാണ് കോൺഗ്രസ് നിലപാട്.

മാൾഡ ദക്ഷിൺ, ബഹരംപൂർ സീറ്റുകളാണ് തൃണമൂൽ വാഗ്ദാനം ചെയ്തത്. ബംഗാളിൽ കോൺഗ്രസ് ദുർബലമാണെന്ന് നേതൃത്വം അംഗീകരിക്കണമെന്നും തൃണമൂൽ പറയുന്നു. എന്നാൽ, രണ്ടിൽ കൂടുതൽ സീറ്റ് വിജയിക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. മമതയുടെ കരുണ ആവശ്യമില്ലെന്നും കോൺഗ്രസ് പറയുന്നു.

നിലവിൽ 42 ൽ രണ്ട് സിറ്റിംഗ് സീറ്റാണ് ബംഗാളിൽ കോൺഗ്രസിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *